കാവുംകണ്ടം: കാവുംകണ്ടം പള്ളിയിലെ വിശുദ്ധ മരിയ ഗൊരേത്തിയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ജനുവരി 6 -ാം തീയതി വെള്ളിയാഴ്ച കൊടിയേറും.
വൈകുന്നേരം 5.15ന് കൊടിയേറ്റ്, 5.30 ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്- ഫാ.സ്കറിയ വേകത്താനം, തുടർന്ന് ആഘോഷമായ ജപമാല റാലി. അന്നേദിവസം ജീവകാരുണ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് വേണ്ടി എല്ലാ വീടുകളിൽ നിന്നും നിത്യോപയോഗസാധനങ്ങൾ സമാഹരിക്കും.
ജനുവരി 7 ശനിയാഴ്ച ഭക്തസംഘടനാദിനമായി ആചരിക്കും. വൈകുന്നേരം 4.15ന് വല്യാത്ത്പന്തലിൽ ലദീഞ്ഞ്- ഫാ.ജിനു ആറ്റുചാലിൽ, തുടർന്ന് പ്രദക്ഷിണം. 4.30 ന് ഉണ്ണി മിശിഹാ കുരിശുപള്ളിയിൽ ലദീഞ്ഞ്, പ്രദക്ഷിണം 5.45 ന് കാവുംകണ്ടം കുരിശിൻ തൊട്ടിയിൽ പ്രദക്ഷിണ സംഗമം. 6.00 ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്- ഫാ.എമ്മാനുവേൽ കൊട്ടാരത്തിൽ.
എട്ടാം തീയതി ഞായറാഴ്ച പ്രധാന തിരുനാൾ- ഇടവക സമൂഹത്തെ സമർപ്പിച്ചുള്ള പ്രാർത്ഥനാ ദിനം. രാവിലെ 6.30ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം- ഫാ.സ്കറിയ വേകത്താനം. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ.
ഉച്ചകഴിഞ്ഞ് 3.30 ന് വാദ്യമേളങ്ങൾ, 5 ന് ആഘോഷമായ തിരുനാൾ കുർബാന, 6:45ന് തിരുനാൾ പ്രദക്ഷിണം 7:45 ന് കാവുംകണ്ടം കുരിശുപള്ളിയിൽ ലദീഞ്ഞ്, തിരുനാൾ സന്ദേശം- ഫാ.അഗസ്റ്റിൻ പുന്നോലിൽ.
8:45ന് സമാപന ആശീർവ്വാദം, 9.00 ന് നാടകം - കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ - ആറുവിരലുള്ള കുട്ടി.
ജനുവരി 9 തിങ്കളാഴ്ച പരേതരായ ഇടവകാംഗങ്ങളെ സമർപ്പിച്ചുള്ള ദിനം. വൈകുന്നേരം 5.15 ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, വാഹന വെഞ്ചിരിപ്പ്.
വികാരി ഫാ.സ്കറിയ വേകത്താനം, കൈക്കാരന്മാരായ ടോം തോമസ് കോഴിക്കോട്ട്, ജോർജുകുട്ടി വല്യാത്ത്, ബിജു കോഴിക്കോട്ട്, പ്രസുദേന്തിമാരായ ജോണി കോഴിക്കോട്ട്, ജിബിൻ കോഴിക്കോട്ട്, സെബിൻ കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.






