വിവിധ സമ്മേളനങ്ങൾ, ഡിസംബർ 14 മുതൽ ജനുവരി 14 വരെ നീളുന്ന വ്യാപാരോത്സവം, പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവം, വാണിജ്യ സ്റ്റാളുകൾ, ത്രസിപ്പിക്കുകയും ഉല്ലസിപ്പിക്കുകയും ചെയ്യുന്ന അമ്യൂസ്മെൻ്റ്, കിഡ്സ് റൈഡുകൾ, ഭക്ഷ്യമേള, പുരാവസ്തു പ്രദർശനം, ദാരുശിൽപ പ്രദർശനം, പ്രവാസി സംഗമം, ദിവസവും കലാപരിപാടികൾ എന്നിവ നഗരോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ഈരാറ്റുപേട്ട മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കലാമികവുകൾ അവതരിപ്പിക്കുന്നതിനായി എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ കളിത്തട്ട് ഒരുക്കിയിട്ടുണ്ട്.
നഗരോത്സവത്തിന് 20 രൂപയാണ് പ്രവേശന ഫീസായി നിശ്ചയിച്ചിരിക്കുന്നത്. അമ്യൂസ് മെൻ്റിൽ സ്കൂളുകൾക്ക് മാത്രമായി പ്രത്യേക കോംബോ പായ്ക്കും ലഭ്യമാണ്.
വ്യാഴാഴ്ച സാംസ്കാരിക ഘോഷയാത്രയോടെയാണ് പരിപാടികൾ ആരംഭിയ്ക്കുന്നത്.
വൈകുന്നേരം 6 ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നഗരോത്സവം ഉദ്ഘാടനം ചെയ്യും. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ആൻ്റോ ആൻ്റണി എംപി മുഖ്യ പ്രഭാഷണം നടത്തും.







