മേവട: ചേർപ്പുങ്കൽ ബി.വി.എം ഹോളിക്രോസ് കോളേജിലെ ഒന്നാംവർഷ എം എസ് ഡബ്ല്യു, ബി എസ് ഡബ്ല്യു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മേവട ഗവർമെന്റ് എൽ.പി സ്കൂളിൽ മാതാപിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.
ഉത്തരവാദിത്വമുള്ള ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ മാതാപിതാക്കൾക്കുള്ള പങ്കിനെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. മേവട ഗവൺമെന്റ് എൽ.പി സ്കൂളിന്റെയും മേവട അംഗനവാടിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്ലാസ് നടത്തിയത്.
പരിപാടിക്ക് സ്കൂൾ എം.പി.ടി.എ പ്രസിഡന്റ് പവിത്ര എസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലീന മാത്യു ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.







