Hot Posts

6/recent/ticker-posts

യൂണിക് ഹെൽത്ത് ഐഡി നമ്പർ എടുക്കാൻ അവസരം

പ്രതീകാത്മക ചിത്രം

സർക്കാർ ആശുപത്രികളിൽ ഓൺലൈൻ ആയി അപ്പോയ്ന്റ്‌മെന്റ് എടുക്കാനും ചികിത്സാരേഖകളും വിവരങ്ങളും സൂക്ഷിച്ചുവയ്ക്കാനും നടപ്പാക്കിവരുന്ന സംവിധാനമാണ് ഇ-ഹെൽത്ത്. കോട്ടയം ജില്ലയിൽ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 20 ആശുപത്രികളിൽ ഇതിനോടകം സംവിധാനം നടപ്പാക്കിക്കഴിഞ്ഞു.


https://ehealth.kerala.gov.in/portal/uhid-reg  ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആധാർ നമ്പർ നൽകിയാൽ യൂണിക് ഹെൽത്ത് ഐഡി നമ്പർ സൗജന്യമായി ലഭിക്കും.  ഇഹെൽത്ത് സംവിധാനം ലഭ്യമായ ആശുപത്രികളിൽ നിന്ന് ബാർകോഡ് ഉൾപ്പെടെയുള്ള കാർഡ് പ്രിന്റ് ചെയ്ത് ലഭിക്കും. 


ഇ-ഹെൽത്ത് സംവിധാനത്തിൽ ഓരോ വ്യക്തിയുടെയും ആരോഗ്യ വിവരങ്ങൾ ഒരു വ്യക്തിഗത നമ്പറിന്റെ അടിസ്ഥാനത്തിലാണ് ശേഖരിച്ച് സൂക്ഷിക്കുക.  


കൂടാതെ ജീവിതശൈലി രോഗ നിർണയത്തിനുള്ള ശൈലി ആപ്ലിക്കേഷൻ, കാൻസർ നിർണയത്തിനുള്ള  ക്യാൻ കോട്ടയം തുടങ്ങിയ സർക്കാർ പദ്ധതികളിൽ പരിശോധനകൾ സുഗമമായി നടത്തുന്നതിനും ഈ നമ്പർ ആവശ്യമാണ്.



Reactions