Hot Posts

6/recent/ticker-posts

ഊരാളുങ്കൽ ഇടതുപക്ഷക്കാരുടേത്, വാ​ഗമൺ റോഡ് നിർമാണ പ്രവർത്തനങ്ങളിൽ ആശങ്കയുണ്ട്: പി.സി ജോർജ്


വാഗമൺ റോഡിന് തന്റെ ഭരണകാലത്ത് ഫണ്ട് അനുവദിച്ചതാണെന്ന് പി സി ജോർജ്‌. എന്നാൽ സ്ഥലം ഏറ്റെടുപ്പിലെ കാലാതാമസമാണ് റോഡ് നിർമ്മാണം വൈകിയതിന് കാരണം എന്നും പിസി ജോർജ് പറഞ്ഞു.


തന്റെ ഭരണ കാലത്ത് 64 കോടി രൂപ വാഗമൺ റോഡിന്റെ നിർമ്മാണത്തിന് ഫണ്ട്‌ അനുവദിച്ചതാണ്. പിന്നീട് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലനിന്ന തർക്കമാണ് റോഡ് നിർമ്മാണത്തിന് എതിരായത്. 




ഇതോടെ കിഫ്‌ബി അനുവദിച്ച ഫണ്ട്‌ ഉപയോഗിക്കുന്നതിനായി കാലതാമസം നേരിട്ടു. അതിനാൽ റോഡിന്റെ ടാറിങ് മാത്രം നടത്താൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് അടുത്ത ഇലക്ഷൻ വന്നതോടെ  ഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സാധിച്ചില്ല. 


ഇപ്പോൾ വാ​ഗമൺ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എടുത്തിരിക്കുന്ന ഊരാളുങ്കൽ സൊസൈറ്റി ഇടതുപക്ഷക്കാരുടെ ആണെന്നും അതിനാൽ നിർമാണ പ്രവർത്തനങ്ങളിൽ ആശങ്കയുണ്ടെന്നും പിസി ജോർജ് പറഞ്ഞു. എന്നാൽ താൻ ഇനി ഒട്ടും പുറകോട്ടില്ലെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്ക് പിന്നിൽ  നിന്ന് പദ്ധതി പൂർത്തീകരിക്കുന്നതിന് വേണ്ടി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.




Reactions