Hot Posts

6/recent/ticker-posts

സി പി എം സ്വതന്ത്ര അംഗം ജോസിൻ ബിനോ പാലാ നഗരസഭ ചെയർപേഴ്സൺ


ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ വലിയ അട്ടിമറിയ്ക്കും ഒടുവിൽ ജോസിൻ ബിനോ പാലാ ന​ഗരസഭ അധ്യക്ഷയായി തെ‍രഞ്ഞെടുക്കപ്പെട്ടു. 


ആകെ 26 വോട്ടുകളാണ് ഉണ്ടായിരുന്നത്. സിപിഎം സ്വതത്ന്ര അം​ഗമായ ജോസിന് 16 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന് 8 വോട്ടുകൾ ലഭിച്ചു. 


ഒരു വോട്ട് കൗൺസിൽ അം​ഗം പേര് രേഖപ്പെടുത്താത്തിനെത്തുടർന്ന് അസാധുവായി. ഒരം​ഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. 


നഗരസഭ മുണ്ടുപാലം രണ്ടാം വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് ജോസിൻ. 



Reactions