Hot Posts

6/recent/ticker-posts

മാതൃക പ്രവർത്തനങ്ങളുമായി ഐങ്കൊമ്പ് ഗ്രാമചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റി


സമൂഹിക പുരോ​ഗതിയ്ക്കായുള്ള മികച്ച പ്രവർത്തങ്ങൾ കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ഐങ്കൊമ്പ് ഗ്രാമചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റി 20ാം വർഷത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.


യുവാക്കളെ കലാകായിക സാമൂഹിക രംഗങ്ങളിൽ  സർഗാത്മകമായി പ്രോത്സാഹിപ്പിക്കുവാൻ ഉദ്ദേശിച്ചു 2002-ൽ സ്ഥാപിതമായതാണ് ഗ്രാമചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റി. ഇന്ത്യാ ഗവൺമെന്റിന്റെ കായിക-യുവജനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്രയോട് ഗ്രാമചേതന അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.  കേരള സർക്കാരിൻറെ യുവജനക്ഷമബോർഡുമായും അനുബന്ധിച്ച് പ്രവർത്തിക്കുന്നു.
 

2014 ൽ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച യൂത്ത്‌ക്ലബിനുള്ള നെഹ്റു യുവകേന്ദ്ര പുരസ്‌കാരം സംഘടന നേടിയിരുന്നു. സ്വച്ഛത അഭിയാൻ ജില്ലാ അംഗീകാരവും പല തവണ കൈവരിച്ചിട്ടുണ്ട്.
കേന്ദ്രഗവണ്മെന്റിന്റെ ഫിറ്റ്‌ ഇന്ത്യ യൂത്ത് ക്ലബ്‌ അംഗീകാരവും ഗ്രാമചേതന നേടിക്കഴിഞ്ഞു.


20 വർഷം പൂർത്തിയാക്കുന്ന ക്ലബ്ബിന്റെ പുതിയ ഓഫീസ് നിർമാണം പൂർത്തിയാക്കി. പാലാ എംഎൽഎ മാണി സി കാപ്പൻ ദേശീയ യുവജന ദിനത്തിൽ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. 




നെഹ്റു യുവകേന്ദ്ര  യൂത്ത് ഓഫീസർ സച്ചിൻ ഹരീന്ദ്രൻ, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ രാജു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. സെൻ സി പുതുപ്പറമ്പിൽ, ഐങ്കൊമ്പ് വാർഡ് മെമ്പർ  സിബി ജോസഫ് ചക്കാലക്കൽ, പാറേക്കാവ് ദേവസ്വം പ്രസിഡൻറ് ഡോ. എൻ കെ മഹാദേവൻ, മുൻ വാർഡ് മെമ്പർ ലിസി സണ്ണി, ഗ്രാമചേതന രക്ഷാധികാരി ബിജു കൊല്ലപ്പള്ളി, സെക്രട്ടറി എൻ വിനയചന്ദ്രൻ, വൈസ് പ്രസിഡണ്ട് സുരേഷ് എം ജി എന്നിവർ ചടങ്ങിൽ സംസാരിച്ചു. 

ഐങ്കൊമ്പ് ജംഗ്ഷനിൽ രാമപുരം റോഡിൽ ജനത ലൈബ്രറിക്ക് എതിർവശം എൻഎസ്എസ് കരയോഗം ബിൽഡിങ്ങിന്റെ മുകൾനിലയിലാണ് പുതിയ ആസ്ഥാനം. ഓഫീസ് പ്രവർത്തനങ്ങൾക്ക് പുറമേ 40 ഓളം പേർക്ക് പങ്കെടുക്കാവുന്ന സെമിനാറുകളും ക്ലാസുകളും ട്രെയിനിങ്ങുകളും സംഘടിപ്പിക്കുവാൻ സൗകര്യപ്രദമായ രീതിയിലാണ് ഓഫീസ് തയ്യാറാക്കിയിരിക്കുന്നത്. 

Reactions