കോട്ടയം ജില്ലയിലെ ഏറ്റവും പ്രധാന ശബരിമല ഇടത്താവളമായ കടപ്പാട്ടൂർ ക്ഷേത്രത്തിൽ ജോസ് കെ മാണിയുടെ എം.പി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റ് തെളിക്കുവാൻ കൂട്ടാക്കാത്ത മുത്തോലി പഞ്ചായത്തിന്റെ നിലപാടിനെതിരെ എൽ ഡി എഫ് പ്രതിഷേധിച്ചു.
ലൈറ്റ് അടിയന്തിരമായി പ്രവർത്തിപ്പിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വർഷം തോറും ഇടത്താവള വികസനത്തിനായി കേരള സർക്കാർ നൽകുന്ന ഫണ്ട് ബിജെപി നേതൃത്വത്തിലുള്ള പഞ്ചായത്ത് കമ്മിറ്റി വകമാറ്റി ചിലവഴിക്കയുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സിപിഐ(എം) മുത്തോലി ലോക്കൽ സെക്രട്ടറി കെ.എസ് പ്രദീപ് കുമാർ ആരോപിച്ചു. ആനന്ദ് കോയിപ്പുറത്ത് അധ്യക്ഷത വഹിച്ചു.







