Hot Posts

6/recent/ticker-posts

അടിച്ചാൽ തിരിച്ചടിയ്ക്കാൻ പാലാക്കാരെ പഠിപ്പിക്കേണ്ട: കട്ടക്കലിപ്പിൽ പി സി


അടിച്ചാൽ തിരിച്ചടിക്കണം, സഖാക്കളായാലും കൊള്ളാം ആരായാലും കൊള്ളാം പി സി ജോർജ് പറഞ്ഞു. പാലായിൽ ടിംബർ മർച്ചന്റ് അസോസിയേഷന്റെ ഭാരവാഹികളെ ഓഫീസിൽകയറി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പാലായിൽ നടന്ന വമ്പിച്ച പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പി സി ജോർജ്.


പാലാ ബിഷപ്പിന്റെ അരമനയുടെ മുൻപിൽ ചെന്ന്  ബിഷപ്പിന്റെ മൂക്ക് ചെത്തുമെന്നു ഈരാറ്റുപേട്ടയിൽ നിന്നും കുറെ ആൾക്കാർ വന്നു ചീത്ത വിളിച്ചു. പാലാക്കാർ ആരും ഒന്നും മിണ്ടിയില്ലല്ലോ. അപ്പോഴും അവിടെ ആർ എസ് എസ് ബിജെപി പ്രവർത്തകർ ഉണ്ടായിരുന്നുള്ളൂ.ഞാൻ ബിജെപി ഒന്നുമല്ല പക്ഷെ നല്ലതു കണ്ടാൽ നല്ലതെന്നു പറയണമല്ലോ.


ഈ പോലീസ് എന്തിനാ കാക്കിയിട്ടൊണ്ട്  നടക്കുന്നത്.അപ്പനെ അടിച്ചു തല പൊട്ടിച്ചിട്ടു, അപ്പനെ കാണാൻ ആശുപത്രിയിലെത്തിയ മകനെ സഖാക്കൾ  മർദ്ദിക്കുന്നു, പോലീസ് അത് കണ്ടോണ്ടു നിൽക്കുന്നു.എന്തിനാ ഇവർ കാക്കിയിട്ടൊണ്ട് നടക്കുന്നെ.പോക്രിത്തരം കാണിച്ചാൽ നേരിടാനുള്ള തന്റേടം പാലാക്കാർ കാണിക്കണം.


പട്ടിയെ തല്ലുന്നത് പോലെ തല്ലുക ,അപ്പനെ കാണാൻ ആശുപത്രിയിൽ ചെല്ലുന്ന മകനെ എടുത്തിട്ട് തല്ലുക. പോലീസ് അത് നോക്കി നിൽക്കുക.ഞാനൊന്നു പറയാം നമ്മളെ ആക്രമിച്ചാൽ നമ്മളും ആക്രമിക്കണം. വീട്ടിൽ കിടത്തി ഉറക്കില്ലെന്നു വന്നാലേ ഇവന്മാർ അടി നിർത്തൂ. ഡി വൈ എഫ് ഐ ആണെന്ന് പറഞ്ഞാൽ എന്തും ചെയ്യാൻ പറ്റുമോ.




പാലായിൽ ഇങ്ങനെ ഒരു പ്രതിഷേധ യോഗത്തിൽ പങ്കെടുക്കുന്നതിൽ എനിക്ക് ദുഖമുണ്ട്.അമേരിക്കയിൽ ചെന്നാലും ഞാൻ പാലാക്കാരൻ ആണെന്ന് പറയുന്നവനാ പാലാക്കാരൻ. ഇതെന്താ പാലാക്കാരൻ തൊഴി കൊള്ളിയാണോ.തെമ്മാടിത്തരം കാണിച്ചാൽ തിരിച്ചടിക്കണം.

ഈരാറ്റുപേട്ടയിൽ നമുക്ക് വേണ്ടപ്പെട്ട ഒരു പയ്യനെ അവിടുത്തെ എസ് ഐ അടിച്ചു ചെവികുറ്റി  പൊട്ടിച്ചു.റോഡ് സൈഡിൽ ബൈക്കിൽ ചാരി നിന്നതിനാണ് പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ട് പോയി ചെവി രണ്ടും അടിച്ചു പൊട്ടിച്ചത്.പിള്ളേര് എന്റെ അടുത്ത് വന്നു പറഞ്ഞു.എസ് ഐ യുടെ വീട് കുറവിലങ്ങാട് ആണെന്നറിഞ്ഞു.

അവന്റെ വീട്ടിൽ ചെന്ന് അവന്റെ മകന്റെ ചെവി അടിച്ചു  പൊട്ടിച്ചു വരാൻ ഞാൻ പറഞ്ഞു.അന്നേരത്തേക്കു ഞാനും അവിടെ വരാമെന്നു പറഞ്ഞു.എസ് ഐ സ്ക്കൂളിൽ ചെന്ന് അവന്റെ മകനേം കൂട്ടി അവിടെ നിന്ന് മുങ്ങി.പിന്നെ മാപ്പാക്കണം ഒരു അബദ്ധം പറ്റിയതാ.ഞാൻ ഈരാറ്റുപേട്ടയിൽ നിന്നും സ്ഥലം മാറ്റം വാങ്ങി പൊക്കോളാം എന്ന് പറഞ്ഞു.അങ്ങനെ അത് തീർന്നു.

ഇപ്പോൾ ഇതേ ശ്രീനാരായണ ഗുരുദേവന്റെ സ്തുതി കേട്ടപ്പോൾ അവിടെ തന്നെ പിണറായി ഇരുന്നു.കൂടെ ഉള്ള കടന്നപ്പള്ളി രാമചന്ദ്രനെയും പിടിച്ചിരുത്തി.ലോകം കണ്ട മഹാനായ ശ്രീനാരായണ സ്തുതി പോലും പിണറായിക്കു സഹിക്കാൻ മേല എന്ന സ്ഥിതിയിലായി കാര്യങ്ങൾ.

ടിംബർ മർച്ചന്റ് അസോസിയേഷൻ നേതാക്കളെ മർദ്ദിക്കുകയും ആഫീസ് അടിച്ചു തകർക്കുകയും ചെയ്ത സിപിഎം ഗുണ്ടായിസത്തിനെതിരെ പാലാ കുരിശുപള്ളി കവലയിൽ നടന്ന പ്രതിഷേധയോഗം മാണി സി കാപ്പൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു. പി സി ജോർജ്, പി സി തോമസ്, വക്കച്ചൻ മറ്റത്തിൽ,നാട്ടകം സുരേഷ്, സജി മഞ്ഞക്കടമ്പിൽ, ജോസ്മോൻ മുണ്ടയ്ക്കൽ, ബിനീഷ് ചൂണ്ടച്ചേരി, സതീഷ് ചൊള്ളാനി, ജോർജ് പുളിങ്കാട്, ഷമീർ എരുമേലി,തോമസ് ആർ വി, ജെയ്‌മോൻ പുളിന്താനം സുരേഷ് എട്ടിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

Reactions