Hot Posts

6/recent/ticker-posts

നേട്ടം കൊയ്ത് കെഎസ്ആർടിസി കൂത്താട്ടുകുളം ബജറ്റ് ടൂറിസം സെൽ

പ്രതീകാത്മക ചിത്രം

ഒൻപതു മാസം കൊണ്ട് 79 വിജയകരമായ യാത്രകൾ പൂർത്തിയാക്കിയ ചരിതാർത്ഥത്തിൽ കെഎസ്ആർടിസി കൂത്താട്ടുകുളം ബജറ്റ് ടൂറിസം സെൽ. 2022 ഏപ്രിൽ 10 നാണ് ഇടുക്കി- അഞ്ചുരുളി യിലേക്കുള്ള ആനവണ്ടി ഉല്ലാസ യാത്രയുടെ പാക്കേജുകളുടെ കന്നി യാത്രക്ക് അഡ്വ.അനൂപ് ജേക്കബ് പച്ചക്കൊടി വീശിയത്. 


കായലും, കടലും, കാടുമെല്ലാം ഉൾപ്പെടുന്ന തരത്തിൽ ക്രമേണ പുതിയ കേന്ദ്രത്തിലേക്ക് ആനവണ്ടി യാത്ര എത്തിച്ചേർന്നു. പാക്കേജുകളുടെ ഭാഗമായി ഒരുക്കിയ തോണി, കപ്പൽ സഞ്ചാരങ്ങളും യാത്രികർക്ക് നവ്യാനുഭവം സമ്മാനിച്ചു. 


സ്ത്രീകൾക്ക് മാത്രമായി സൗഹൃദ യാത്രയും കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് സംഘടിപ്പിച്ചു. ഡിപ്പോയുടെ കളക്ഷൻ വർധനവിൽ ​ഗണ്യമായ സംഭാവന നൽകാൻ ബഡ്ജറ്റ്‌ ടൂറിസത്തിന് കഴിയുന്നുണ്ട്. 


പ്രശാന്ത് വേലിക്കകം ആണ് യൂണിറ്റ് ബഡ്‌ജറ്റ്‌ ടൂറിസം വിഭാഗത്തിന്റെ ചീഫ് കോ -ഓർഡിനേറ്റർ. ക്ലസ്റ്റർ ഓഫീസർ പിഎ അഭിലാഷ്, അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർ കെ ജി ജയകുമാർ, കൺട്രോളിംഗ് ഇൻസ്‌പെക്ടർ ബി എസ് അനിൽകുമാർ, സുജിത് കെ, ശ്രീകാന്ത് ജി, രാജീവ്‌ കുമാർ സി എസ്, ബിനു ജോൺ, വിനോദ് കെ പി, രഞ്ജിത്ത് രവി, ദിലീപ് കെ രവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.  



കപ്പൽയാത്ര ജനുവരി 25 ,31 (2850), ഗവി(1800) ഉൾപ്പെടെ നിരവധി യാത്രകളും ഒരു ക്കുന്നുണ്ട്. മൺറോ തുരുത്ത്, ചതുരംഗപാറ, മലക്കപ്പാറ, പരുന്തുംപാറ, അഞ്ചുരുളി, മാമലകണ്ടം - മൂന്നാർ. 9447223212 (പ്രശാന്ത് വേലിക്കകം)

Reactions