പാലാ: മുത്തോലി- കൊങ്ങാണ്ടൂർ റോഡ് ബിഎം ബിസി നിലവാരത്തിൽ നവീകരിക്കുന്നതിന് എട്ടു കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയതായി മാണി സി കാപ്പൻ എംഎൽഎൽ അറിയിച്ചു.
ശബരിമല ഫെസ്റ്റിവൽ പദ്ധതിയിൽപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. 6.85 കിലോമീറ്റർ ദൂരത്തിലാണ് ഈ റോഡ് ബിഎം ബിസി നിലവാരത്തിൽ നവീകരിക്കുന്നത്. ഇതോടൊപ്പം കലുങ്കുകൾ, ഓടകൾ, റോഡ് സേഫ്റ്റി സൗകര്യങ്ങൾ എന്നിവയും ഇതോടൊപ്പം നിർമ്മിക്കുമെന്നും എംഎൽഎ പറഞ്ഞു.






