പാലാ: എരുമേലി, മണിമല, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ പ്രദേശവാസികളുടെ മലബാർ യാത്രക്ക് കൂടുതൽ സഹായകരമാക്കും വിധം എരുമേലി - ചന്ദനക്കമ്പാറ സൂപ്പർ എക്സ്പ്രസ്സ് എയർ ബസ് സർവ്വീസ് ആരംഭിച്ചു. ഈ സർവ്വീസ് ലഭിച്ചതോടെ പാലായിൽ നിന്നും വൈകിട്ട് എറണാകുളത്തേക്ക് യാത്രാ സൗകര്യം ലഭ്യമായി.
വെളുപ്പിന് ഉഴവൂർ, മരങ്ങാട്ടുപിളളി മേഖലയിൽ ഉള്ളവർക്ക് പാലായ്ക്ക് യാത്രാ സൗകര്യവും ഉറപ്പായി.കോവിഡ് കാലഘട്ടത്തിൽ എരുമേലി ഡിപ്പോയിൽ നിന്ന് തുടരാതിരുന്ന ഈ മലബാർരാത്രി സർവീസ് ഇപ്പോൾ യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്.
വൈകുന്നേരം 4.30 ന് എരുമേലിയിൽ നിന്ന് ആരംഭിച്ച് മണിമല ഈരാറ്റുപേട്ട ( 5.50 പി.എം) പാലാ ( 6.20 പി.എം) എറണാകുളം ( 9.00 പി.എം.) കണ്ണൂർ ( 4.15 എ.എം ) പയ്യാവൂർ ( 5.45 പി.എം) വഴി ചന്ദനക്കംപാറയിൽ രാവിലെ 7 മണിക്ക് എത്തിച്ചേരും തിരികെ വൈകിട്ട് 5.20 ന് ചന്ദനക്കംപാറയിൽ നിന്ന് തിരികെ എരുമേലിക്ക് പുറപ്പെടുന്ന ബസ് പയ്യാവൂർ ( 5.45 പി.എം) ശ്രീകണ്ടാപുരം, ചെമ്പേരി, തളിപ്പറബ്, കണ്ണൂർ (8 പി.എം) ഗുരുവായൂർ, എറണാകുളം ( 3.30 എ.എം.), പാലാ ( 5.30 എ.എം.), കാഞ്ഞിരപ്പള്ളി ( 6.30 എ.എം.), മണിമല ( 6.45 എ എം.) വഴി പിറ്റേന്ന് രാവിലെ 7.30 ന് എരുമേലിയിൽ എത്തിച്ചേരും.
മലയോര മേഖലയിൽ നിന്നുള്ള മലബാർ യാത്രക്കാർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമായ ഈ സർവീസ് പുനരാരംഭിക്കുവാൻ മുൻകൈയെടുത്ത അധികൃതരെ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടവും യാത്രക്കാരുടെ കൂട്ടായ്മകളും അഭിനന്ദിച്ചു. പുഷ്ബാക്ക് സീറ്റ് സൗകര്യമുള്ള എയർ സസ്പെൻഷൻ ബസ് ആണ് ഈ സർവീസിനായി ക്രമീകരിച്ചിരിക്കുന്നത്.
തൊടുപുഴ-പാലാ - കോട്ടയം എ.സി. സർവ്വീസിന് തുടക്കം കുറിച്ച് പാലാ ഡിപ്പോ
ലോ ഫ്ലോർ എ.സി ബസാണ് ക്രമീകരിച്ചിരിക്കുന്നത്. തിരക്കേറിയ സമയത്ത് വേനൽചൂട് അറിയാതെ തണുത്ത അന്തരീക്ഷത്തിൽ പാലായുടെ ചെയിനിൽ സുഖ യാത്ര ചെയ്യാം. ഫാസ്റ്റ് പാസഞ്ചറിനേക്കാളം അല്പം നിരക്ക് കൂടുതൽ ഈടാക്കും.
തിങ്കൾ രാവിലെ മുതൽ ആരംഭിച്ച സർവീസ് രാവിലെ 6.40 ന് പാലായിൽ നിന്നും തൊടുപുഴയ്ക്കും തിരികെ 7.55 ന് പുറപ്പെട്ട് 8.45ന് പാലായിലും 9.15ന് കോട്ടയത്തും എത്തും.ആകെ എട്ട് ട്രിപ്പുകളാണ് ഈ സർവ്വീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാത്രി 8.55 ന് പാലായിൽ അവസാനിക്കും.







