തിരുവനന്തപുരം: 16 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പര്‍ നറുക്കെടുത്തു. പാലക്കാട് വില്‍പന നടത്തിയ XD 236433 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
മധുസൂദനൻ എന്ന ഏജൻ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്. സെപ്റ്റംബറില്‍ നറുക്കെടുത്ത ഓണം ബമ്പറിന്റേതായിരുന്നു ഏറ്റവും കൂടിയ സമ്മാനം.
ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലായിരുന്നു നറുക്കെടുപ്പ്. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേര്‍ക്ക്. മൂന്നാം സമ്മാനം ഒരുലക്ഷം വീതം 20 പേര്‍ക്ക്.






