ഈരാറ്റുപേട്ട- വാഗമൺ റോഡ് നിർമാണത്തിൽ ഗുരുതര വീഴ്ച വരുത്തിയ നിർമാണ സ്ഥാപനം ഡീൻസ് കൺസ്ട്രക്ഷൻസിന്റെ ലൈസൻസ് റദ്ദാക്കി.
സ്ഥാപനത്തിന്റെ എ ക്ലാസ് ലൈസൻസാണ് റദ്ദാക്കിയത്. സൂപ്രണ്ടിംഗ് എൻജിനീയറുടേതാണ് നടപടി.
നേരത്തെ കരാറുകാരനെ നീക്കം ചെയ്തിരുന്നു. റോഡ് നിർമാണം നടത്തുന്നതിൽ വീഴ്ച വരുത്തിയ കരാറുകാരെ റിസ്ക് ആൻഡ് കോസ്റ്റ് വ്യവസ്ഥ പ്രകാരമാണ് ടെർമിനേറ്റ് ചെയ്തത്.






