Hot Posts

6/recent/ticker-posts

വാഗമൺ റോഡിന്റെ റീ-ടെണ്ടർ ഉറപ്പിച്ചു: സെബാസ്റ്റ്യൻ കുളത്തുങ്കൽ


ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ റീ-ടെണ്ടർ ഉറപ്പിച്ചു. പ്രീ-ക്വാളിഫിക്കേഷനിൽ യോഗ്യത നേടിയ അഞ്ച് കരാറുകാരിൽ നിന്നും ഏറ്റവും കുറച്ച് ക്വോട്ട് ചെയ്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കരാർ ലഭിച്ചു. 


സെലക്ഷൻ നോട്ടീസ്, എഗ്രിമെന്റ് തുടങ്ങി മറ്റ് ഇതര നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഈ മാസം തന്നെ റോഡ് നിർമ്മാണ പ്രവർത്തി പുനരാരംഭിക്കുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.







Reactions