പാലാ നഗരസഭയിലെ ഇടത് ചെയർമാൻ ആരെന്നത് സംബന്ധിച്ച അവ്യക്തത ഇന്നും തുടരുന്നു. വൈകിട്ട് ചേരാനിരുന്ന പാർലമെന്ററി പാർട്ടി യോഗം നാളത്തേയ്ക്ക് മാറ്റി.
രാവിലെ എട്ടരയ്ക്ക് യോഗം ചേരാണ് തീരുമാനം. ഇതോടെ ചെയർമാൻ തെരഞ്ഞെടുപ്പിന്റെ രണ്ട് മണിക്കൂർ മുൻപ് മാത്രമേ അന്തിമതീരുമാനം ആകു.
എൽഡിഎഫിലെ ജില്ലാ നേതാക്കൾ സ്ഥലത്തില്ലാത്തതാണ് യോഗം മാറ്റാൻ കാരണം. സിപിഎം, സിപിഐ, കേരള കോൺഗ്രസ് (എം) നേതാക്കൾ തമ്മിൽ ചെയർമാൻ ആരെന്നത് സംബന്ധിച്ച അന്തിമതീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.






