Hot Posts

6/recent/ticker-posts

ആന്തൂറിയം പണ്ടേ വീക്ക്നെസ്! ആന്തൂറിയം ചെടികൾ മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

പ്രതീകാത്മക ചിത്രം

നെയ്യാറ്റിൻകര: രണ്ട് ലക്ഷത്തോളം വിലവരുന്ന ആന്തൂറിയം ചെടികൾ മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചവറ വില്ലേജിൽ പുതുക്കാട് കിഴക്കതിൽ മുടിയിൽ വീട്ടിൽ വിനീത് ക്ലീറ്റസാണ് (28) അറസ്റ്റിലായത്. സംഭവത്തിന് ശേഷം പ്രതി ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു.


അമരവിള കൊല്ലയില്‍ മഞ്ചാംകുഴി വിസിനിയില്‍ ഗ്രീന്‍ ഹൗസില്‍ ഐ.ആര്‍.ഇ റിട്ട.ഉദ്യോഗസ്ഥനായ ജപമണിയുടെ ഭാര്യ വിലാസിനിഭായി വീട്ടില്‍ നട്ടുവളര്‍ത്തിയിരുന്ന പ്രത്യേക ഇനത്തില്‍പ്പെട്ട 200 ഓളം ആന്തൂറിയം ചെടികളാണ് ഇയാള്‍ മോഷ്ടിച്ചത്.


അലങ്കാരച്ചെടികളുടെ പരിപാലനത്തിന് 2017ല്‍ രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയവരാണ് ജപമണിയും ഭാര്യ വിലാസിനി ഭായിയും. 2011 മാര്‍ച്ചിലും കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പും പ്രതി സ്ത്രീവേഷം ധരിച്ചെത്തി മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. സി സി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.


സംഭവത്തിന് ശേഷം പ്രതി ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സോഷ്യല്‍ മീഡിയാ വഴിയാണ് പ്രതി ചെടികള്‍ വിറ്റഴിച്ചിരുന്നത്. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ പ്രതി മുന്‍പും നടത്തിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.



Reactions