Hot Posts

6/recent/ticker-posts

അമ്പാറ ചുങ്കപ്പുരയിൽ വാഹനാപകടം; 2 പേർക്ക് പരിക്ക്



പാലാ ഈരാറ്റുപേട്ട റോഡിൽ അമ്പാറ ചുങ്കപ്പുരയിൽ വാഹനാപകടം. കാർ സ്വകാര്യ ബസിൽ ഇടിച്ചാണ്  അപകടം. 


അപകടത്തിൽ കാർ യാത്രികന് സാരമായി പരിക്കേറ്റതായാണ് വിവരം. മുൻവശം പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടയാളെ പുറത്തെടുത്തത്.


ഈരാറ്റുപേട്ടയ്ക്ക് പോവുകയായിരുന്ന ആമീസ് ബസിന്റെ പിന്നിലാണ് കാർ ഇടിച്ചത്. 


പാമ്പാടി സ്വദേശികളായ രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഈരാറ്റുപേട്ട പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.











Reactions