ഈരാറ്റുപേട്ട തീക്കോയി ഇല്ലിക്കൽ കല്ലിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു റാന്നി സ്വദേശികളായ ദമ്പതികൾക്കു പരിക്ക്.
റാന്നി സ്വദേശികളായ ദമ്പതികൾ ചൊവ്വാഴ്ച രാവിലെ വിനോദസഞ്ചാര കേന്ദ്രമായ ഇല്ലികന്മലയിൽ എത്തുകയും വൈകിട്ട് 3-30 കൂടി തിരിച്ചു വരുമ്പോൾ ഏതാണ്ട് 2 കിലോമീറ്റർ താഴെ വച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും 20 അടി താഴ്ചയിലേക്ക് വീഴുകയും ചെയ്തു.
അപകടം അറിഞ്ഞെത്തിയ നാട്ടുകാർ ചേർന്ന് മറ്റൊരു വാഹനത്തിൽ ഈരാറ്റുപേട്ടയിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിക്കുകയും പരിക്ക് നിസാരമല്ലാത്തതിനാൽ പാലാ മാർ സ്ലീവാ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.അപകടത്തിൽ രണ്ടുപേരുടെയും കൈകൾ ക്ക് ഒടിവ് സംഭവിക്കുകയും ദേഹമാസകലം പരിക്കുകളും ഉണ്ട്.
ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് ഇരുവരും. നന്മകൂട്ടം പ്രവർത്തകനായ ഷാനവാസ് പാലയം പറമ്പിലിന്റെ കുടുംബക്കാരാണ് അപകടത്തിൽപെട്ട ദമ്പതികൾ.
ഇന്ന് (ബുധൻ) രാവിലെ ഷാനവാസ് പാലയം പറമ്പിൽ നന്മകൂട്ടം പ്രസിഡന്റിനെ ഫോണിൽ വിളിച്ചത് പ്രകാരം ഷാഹുൽ കെപി യുടെ വാഹനത്തിൽ അപകട സ്ഥലത്തേക്ക് തിരിക്കുകയും അപകടത്തിൽപെട്ട ബൈക്ക് മുകളിലെത്തിക്കുകയും ചെയ്തു. നന്മകൂട്ടം പ്രവർത്തകരായ ഫസിൽ വെള്ളുപറമ്പിൽ, ഷാഹുൽ കെപി, ഹാരിസ് പുളിക്കൽ, ഷാനവാസ്, ശിഹാബ് തീക്കോയി എന്നിവരും മറ്റു രണ്ടു സുഹൃത്തുക്കളും ചേർന്ന് വാഹനം ഉയർത്തി ഈരാറ്റുപേട്ട സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു.








