വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെയെത്തിക്കാന്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഇനി ഓട്ടോഡ്രൈവര്‍മാരും. വയനാട് ജില്ലയിലാകും പദ്ധതി തുടക്കത്തില്‍ നടപ്പാക്കുക. ഇതിനകം 100 ഡ്രൈവര്‍മാര്‍ പദ്ധതിയുടെ ഭാഗമായി. ഓരോ പഞ്ചായത്തുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് ഇവരെ നിയമിക്കുക.
സര്‍ക്കാര്‍ അംഗീകരിച്ച നിരക്കിലാകും യാത്ര. ഓട്ടോ ഡ്രൈവര്‍മാരെ ടൂറിസം അംബാസഡര്‍മാരാക്കുക എന്നതാണ് 'ടുക്ക് ടുക്ക് ടൂര്‍' പദ്ധതിയുടെ ലക്ഷ്യം. ഏപ്രില്‍ ഒന്നുമുതല്‍ വയനാട് ജില്ലയില്‍ പദ്ധതി തുടങ്ങും.
തിരഞ്ഞെടുക്കപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി.) പരിശീലനം നല്‍കും. ഓട്ടോയില്‍ ക്യു.ആര്‍. കോഡും പതിക്കും. ഇത് സ്‌കാന്‍ ചെയ്താല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാം.പഞ്ചായത്തുകളിലൂടെയാണ് ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കുന്നത്.
ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഓട്ടോഡ്രൈവര്‍മാരുടെ പേരും ഫോണ്‍നമ്പറും ഉള്‍പ്പെടുത്തും. ഇവരെ ബന്ധപ്പെട്ടാല്‍ സഞ്ചാരികള്‍ പറയുന്ന സ്ഥലത്ത് ഓട്ടോറിക്ഷയെത്തും. പദ്ധതിയുമായി സഹകരിക്കുന്ന ഓട്ടോയില്‍ ടൂറിസം വകുപ്പിന്റെ ലോഗോയും പതിക്കും.
ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍, പഞ്ചായത്ത് ടൂറിസം ഗൈഡന്‍സ് സെന്ററുകള്‍ എന്നിവിടങ്ങളിലൂടെയും ബുക്ക് ചെയ്യാം.









