നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാർ

പ്രതീകാത്മക ചിത്രം


നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. 


ജസ്റ്റിസ് സോണിയ ഗിരിധർ ഗൊകാനി (ഗുജറാത്ത് ഹൈക്കോടതി), ജസ്റ്റിസ് ജസ്വന്ത് സിംഗ് (ത്രിപുര ഹൈക്കോടതി), ജസ്റ്റിസ് സന്ദീപ് മേത്ത(ഗോഹട്ടി ഹൈക്കോടതി), ജസ്റ്റിസ് എൻ കോടീശ്വർ സിംഗ് (ജമ്മുകാശ്മീർ ഹൈക്കോടതി) എന്നിവരെയാണ് നിയമിച്ചത്.



അതേസമയം, പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ നിയമിക്കാനുള്ള ശുപാർശയിൽ തീരുമാനമായില്ല. വിനോദ് ചന്ദ്രനെ ഗോഹട്ടി ചീഫ് ജസ്റ്റിസ് ആക്കാനുള്ള തീരുമാനം തിരുത്തിയാണ് പാട്ന ഹൈക്കോടതിയിലേക്ക് ശുപാർശ നൽകിയത്.








Reactions