Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിൽ 'ചെയ്‌സ് യുവർ ഡ്രീംസ് '



പാലാ: ലയൺസ് ഡിസ്ട്രിക്ട് 318B- യുടെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട  എമിറേറ്റ്സിൻ്റെയുംചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജ് ഐ ക്യൂ എ സി യുടെ  നേതൃത്വത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി 'ചെയ്‌സ് യുവർ ഡ്രീംസ് ' എന്ന വിഷയത്തിൽ യുവജന ശക്തീകരണ സെമിനാർ സംഘടിപ്പിച്ചു. 



കോളേജ് പ്രിൻസിപ്പൽ റവ ഡോ ബേബി സെബാസ്റ്റ്യൻ  തോണിക്കുഴി  സെമിനാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ജില്ലാ സെക്രട്ടറി സിബി മാത്യൂ പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. 



കോളേജ് ഐ ക്യൂ എ സി കോ ഓർഡിനേറ്റർ ജെഫിൻ ജോസ്  കോളേജ് യൂണിയൻ ചെയർമാൻ ബിബിൻ എബി ഐസക്  എന്നിവർ പ്രസംഗിച്ചു . ലൈഫ് കോച്ചും ഇൻ്റർനാഷണൽ ട്രെയിനറുമായ ചെറിയാൻ വർഗ്ഗീസ് സെമിനാറിന് നേതൃത്വം നൽകി.300 ഓളം കോളേജ് വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു.











Reactions