Hot Posts

6/recent/ticker-posts

ചിക്കൻ വില ഇടിഞ്ഞു; കോഴിക്കർഷകർ പ്രതിസന്ധിയിൽ

പ്രതീകാത്മക ചിത്രം


ചിക്കൻവില ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി കോഴിക്കർഷകർ. ഇപ്പോൾ ചിക്കന്റെ വിപണിവില കിലോയ്ക്ക് 100 രൂപയിൽ താഴെയാണ്. ഇതോടെ ഫാമുകളിലെ കോഴികൾക്കും വില ഇടിഞ്ഞതോടെ കർഷകർ കനത്ത നഷ്ടമാണ് നേരിടുന്നത്.


വില കുറഞ്ഞതോടെ വിവിധ കമ്പനികൾ കർഷകർക്കു കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും ലഭ്യമാക്കിയ ശേഷം പാകമാകുന്ന കോഴികളെ തിരികെ വാങ്ങുകയും കർഷകർ നേരിട്ടു കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും വാങ്ങി ഫാം വിലയ്ക്കു വിൽക്കുകയും ചെയ്യുന്ന വിധമാണു കോഴി ഫാമുകളുടെ നടത്തിപ്പ്.



വില ഇടിഞ്ഞതോടെ രണ്ടു വിധത്തിലുള്ള കർഷകർക്കും കനത്ത നഷ്ടമാണ്. കോഴിക്കുഞ്ഞുങ്ങളും തീറ്റയും ലഭ്യമാക്കിയ ശേഷം ഇവയെ പരിപാലിച്ചു വളർത്തി 38 മുതൽ 40 വരെ ദിവസം വളർച്ചയെത്തുമ്പോൾ തൂക്കം അനുസരിച്ചു കമ്പനികൾ വാങ്ങുകയാണു ചെയ്യുന്നത്. ചിക്കനു വിലയുള്ളപ്പോൾ കർഷകനു കിലോയ്ക്ക് 10 രൂപ വരെ ലഭിച്ചിരുന്നു.


എന്നാൽ ഇപ്പോൾ വില ഇടിഞ്ഞതോടെ കിലോയ്ക്ക് 6 രൂപ വരെ ആയി. കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും പ്രതിരോധ വാക്സീനും വാങ്ങിനൽകി ഫാംവിലയ്ക്കു വിൽക്കുന്ന കർഷകനും ഇപ്പോൾ ലഭിക്കുന്ന ഫാംവില ശരാശരി കിലോ 83 രൂപയാണ്. ഇതും വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.



പല കർഷകരും വലിയ കടക്കെണിയിലാണ്. ഉൽപാദനച്ചെലവിനെക്കാൾ താഴ്ന്ന വിലയ്ക്കാണു കോഴികളെ വിൽക്കേണ്ടിവരുന്നതെന്നും കർഷകർ പറയുന്നു.




Reactions