Hot Posts

6/recent/ticker-posts

എസ്.എം.വൈ.എം കാവുംകണ്ടം യൂണിറ്റ് പ്രവർത്തന വർഷ ഉദ്‌ഘാടനം 12ന്



കാവുംകണ്ടം: എസ്.എം.വൈ.എം കാവുംകണ്ടം യൂണിറ്റിന്റെ 2023 പ്രവർത്തന വർഷോത്‌ഘാടനവും അംഗത്വ നവീകരണവും പന്ത്രണ്ടാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1:30ന് കാവുംകണ്ടം പാരിഷ് ഹാളിൽ നടത്തും. ഡയറക്ടർ ഫാ. സ്കറിയ വേകത്താനം അധ്യക്ഷത വഹിക്കും.


എസ്.എം.വൈ.എം പാലാ രൂപത ജനറൽ സെക്രട്ടറി ടോണി കവിയിൽ പ്രവർത്തന വർഷ ഉദ്ഘാടനം നടത്തും. പ്രസിഡന്റ്‌ ജോയൽ ആമിക്കാട്ട് ആമുഖപ്രഭാഷണം നടത്തും. 



ജോഫിൻ തെക്കൻചേരിൽ, റോമി തയ്യിൽ, ആര്യ ജോസഫ് പീടികയ്ക്കൽ, ആഷ്‌ലി പൊന്നെടുത്താംകുഴിയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. എസ് എം വൈ എം അംഗങ്ങളുടെ അംഗത്വ നവീകരണം നടത്തും. 


സമ്മേളനത്തിൽ 2023ലെ യൂണിറ്റ് കർമ്മ പദ്ധതി പ്രകാശനം ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന്. 


ജിത്തുമോൻ കുന്നുംപുറം, ജെസ്വിൻ ചാതിയാലിൽ, ജോയൽ സണ്ണി വട്ടയ്ക്കാട്ട്, അജോ ബാബു വാധ്യാനത്തിൽ, അന്നു വാഴയിൽ, ജീന താന്നിക്കൽ, ആൽഫി മുല്ലപ്പള്ളിൽ, ആൻ മരിയ തേനംമാക്കൽ, അനൂജ വട്ടപ്പാറക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.




Reactions