സുത്യർഹമായ അഞ്ചു വർഷത്തെ സേവനത്തിന് ശേഷം ചേന്നാട് ലൂർദ് മാതാ പള്ളിയിൽ നിന്നും കാക്കൂർ പള്ളിയിലേക്ക് സ്ഥലം മാറുകയാണ് ഫാദർ അബ്രാഹം കുളമാക്കൽ. കഴിഞ്ഞ 5 വർഷം ചേന്നാടും സമീപ പ്രദേശങ്ങളിലും ഉളള നാനാ ജാതി മതസ്ഥരുടെ പ്രിയപ്പെട്ട ഇടയനായിരുന്നു കുളമാക്കൽ അച്ചൻ. നിരവധി ആളുകളാണ് അദ്ദേഹത്തിന് യാത്രാമൊഴി നല്കുന്നതിനായി എത്തുന്നത്.
എല്ലാവരെയും തോളിൽ തട്ടി നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് തന്റെ പുതിയ അജപാലന ദൗത്യത്തിനായി അദ്ദേഹം മറ്റൊരു ഇടവകയിലേക്ക് പോകുകയാണ് ഇടയ ദൗത്യവുമായി. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി നിരവധി വിശ്വാസികൾ എത്താറുണ്ട്.
അദ്ദേഹം അർപ്പിക്കുന്ന പ്രാർത്ഥനകളും വിശുദ്ധ കുർബ്ബാനയും ഒരു അനുഭവമാണെന്ന് ഇടവകക്കാർ പറയുന്നു. 5 വർഷം ഇടവകയിൽ നിരവധി വികസന മുന്നേറ്റങ്ങൾ നടപ്പാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
മിനി പാരിഷ് ഹാൾ പരിശുദ്ധ അമ്മയുടെ മനോഹരമായ ഗ്രാട്ടോ, ദേവാലായത്തിന് അകത്തും പുറത്തും നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ അങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഒരു ദേവലായം സുന്ദരമാക്കാൻ അദ്ദേഹം ചെയ്തു. സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ ചേന്നാട് സ്കൂൾ മാനേജർ എന്ന നിലയിൽ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി.
വിദ്യാർത്ഥികൾക്ക് അദ്ദേഹം ഒരു ആവേശമായിരുന്നു. ശനിയാഴ്ച സ്ഥലം മാറുമ്പോഴും വെള്ളിയാഴ്ച അദ്ദേഹം വിദ്യാർത്ഥികൾക്കായി വി.കുർബ്ബാന അർപ്പിക്കും. കർമ്മപഥത്തിൽ അദ്ദേഹത്തിന് എല്ലാ വിജയങ്ങളും നേരുകയാണ് ഇടവകാംഗങ്ങൾ.









