ഈരാറ്റുപേട്ട : സ്കൂൾ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും.
പാലക്കാട് തെരുവഴിയാട് സ്വദേശി കോഴിക്കോട് വീട്ടിൽ ഖനിഫയുടെ മകൻ റിയാസ് (35) നെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി സി ആർ ബിജുകുമാർ ശിക്ഷിച്ചത്.
ഈരാറ്റുപേട്ട പോലീസെടുത്ത കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജോസ് മാത്യു തയ്യിൽ ഹാജരായി.









