മുണ്ടക്കയം ലയൺസ് ക്ലബ്ബും, കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പിന്റെയും മെഡിക്കൽ ക്യാമ്പിന്റെയും യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെയും ഉദ്ഘാടന കർമ്മം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
സിബി പ്ലാത്തോട്ടം എംപവർമെന്റ് പ്രോഗ്രാമിന് നേതൃത്വം നൽകി. ക്ലബ് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിലകം, ഷിബു തെക്കേമറ്റം, സെക്രട്ടറി സേതു നടരാജൻ, ഡോ എൻ എസ് ഷാജി, മനോജ് വി, അനീഷ് എസ്, ജേക്കബ് കല്ലൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.









