Hot Posts

6/recent/ticker-posts

പശുക്കളുമായുള്ള അടുപ്പത്തേക്കുറിച്ച് പറഞ്ഞ് കൃഷ്ണകുമാർ



പശുക്കളോട് തനിക്കുള്ള സ്നേഹവും അടുപ്പവും എത്രമാത്രമാണെന്ന് വിശദീകരിച്ച് നടനും ബി.ജെ.പി പ്രവർത്തകനുമായ കൃഷ്ണകുമാർ. പേരിൽത്തന്നെ കൃഷ്ണൻ ഉള്ള തനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് അദ്ദേഹം പറഞ്ഞു.


ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പശുക്കളുമൊത്തുള്ള ചിത്രങ്ങളും അദ്ദേഹം കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.



ഞാനും നിങ്ങളും ജനിച്ചുവീണുകഴിഞ്ഞു ജീവൻ നിലനിർത്തിയതും വളർന്നു വലുതായതും അമ്മയുടെ മുലപ്പാൽ കുടിച്ചാണ്. ഒരു ഘട്ടം കഴിഞ്ഞാൽപ്പിന്നെ നമ്മുടെയൊക്കെ ജീവിതത്തിൽ പാലിന്റെ പുണ്യവും പൊലിമയും നമുക്കുതരുന്നത് ഈ മിണ്ടാപ്രാണികളാണ്. രണ്ടും അമ്മമാരാണ്. 



ഉറപ്പിച്ചുപറയട്ടെ, എവിടെ, എപ്പോൾ സൗകര്യമുണ്ടായാലും ഞാൻ ഇവർക്കൊപ്പം ഇനിയും സമയം ചിലവിടും. താങ്കളും അങ്ങനെ ചെയ്യാൻ, ഞാൻ ആഗ്രഹിക്കുന്നു. ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദി.


നല്ലതിനെതിരെ എന്നും ഗോബാക്ക് വിളിക്കാൻ പഠിച്ചവരോട് പരിഭവമൊന്നുമില്ല. കാരണം, അതാണ് എന്റെ ഭാരതീയ സംസ്കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത്. നന്മയുടെ പാലാഴി പരന്നൊഴുകട്ടെ എന്നും അദ്ദേഹം കുറിച്ചു.




Reactions