Hot Posts

6/recent/ticker-posts

ഇസ്രയേലിലേക്ക് പഠനയാത്ര നടത്തണമെന്ന് കര്‍ഷകന്റെ അപേക്ഷ; പറ്റില്ലെന്ന് പഞ്ചായത്ത്



തിടനാട്: കര്‍ഷകരെ കൃഷി പഠിപ്പിക്കുന്നതിന് ഇസ്രയേലിലേക്ക് പഠനയാത്ര നടത്തണമെന്ന് പഞ്ചായത്ത് കമ്മിറ്റിയില്‍ കര്‍ഷകന്റെ അപേക്ഷ.


കര്‍ഷക കോണ്‍ഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റോയി കുര്യന്‍ തുരുത്തിയിലാണ് വ്യത്യസ്തമായ അപേക്ഷ പഞ്ചായത്ത് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ചത്. കമ്മിറ്റിയില്‍ ചര്‍ച്ചയ്‌ക്കെടുത്ത അപേക്ഷ നിരസിച്ചു.


കൃഷിഭവനുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷങ്ങളിലും നടപ്പാക്കുന്ന ഒരേ രീതിയിലുള്ള പദ്ധതികള്‍ വെട്ടിച്ചുരുക്കി പഞ്ചായത്തിലെ നൂറോളം യുവകര്‍ഷകരെ കൃഷി പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനുമായി പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിലുള്‍പ്പെടുത്തി ഇസ്രയേലിലേക്ക് പഠനയാത്ര നടത്തണമെന്നാണ് അപേക്ഷയിലെ ആവശ്യം.












Reactions