Hot Posts

6/recent/ticker-posts

കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ പോലീസുകാരനെ കാണാതായി



കോട്ടയം: കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ കാണാതായി. സി.പി.ഒ. ബഷീറിനെയാണ് കാണാതായത്. വാറണ്ട് പ്രതിയെ പിടികൂടാൻ പോകാനിരുന്ന ബഷീറിനെ പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു ക്വാട്ടേഴ്സിൽ നിന്നും കാണാതായത്.


അമിത ജോലിഭാരം മൂലം ബഷീർ സമ്മർദത്തിലായിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ലോങ്ങ് പെൻഡിങ് വാറണ്ട് കേസിലെ പ്രതികളെ പിടിക്കണമെന്ന ഉന്നത ഉദ്യോഗസ്ഥൻ നിർദേശിച്ചിരുന്നു. അമ്പതോളം എൽ.പി. വാറണ്ട് കേസുകൾ ബഷീറിന്റെ ചുമതലയിൽ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.


സംഭവത്തിൽ ഈസ്റ്റ് പോലീസ് കേസെടുത്തു. ബഷീർ കോട്ടയത്തുനിന്നു ട്രെയിനിൽ കയറി പോയതായാണ് സൂചന.













Reactions