Hot Posts

6/recent/ticker-posts

കോഴിക്കോട് കൂട്ടബലാത്സംഗം; നഴ്‌സിങ് വിദ്യാർഥിനിയുടെ 2 സുഹൃത്തുക്കൾ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം


കോഴിക്കോട്: എറണാകുളം സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തുവെന്ന കേസില്‍ സുഹൃത്തുക്കളായ രണ്ടുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കസബ പോലീസാണ് പ്രതികളെ അറസ്‌റ് ചെയ്തത്. 


എറണാകുളം സ്വദേശികളായ അമല്‍ ( 21 ), അമ്പാടി (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളില്‍ ഒരാള്‍ നഗരത്തിലെ സ്വകാര്യ കോളജില്‍ ഡയാലിസിസ് ട്രെയിനിങ് വിദ്യാര്‍ഥിയാണ്. മറ്റൊരാള്‍ എറണാകുളത്ത് കോളജ് വിദ്യാര്‍ഥിയാണ്. നഗരത്തില്‍ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.



മൊബൈല്‍ ലൊക്കേഷന്‍ മനസ്സിലാക്കിയാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.



ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ വിദ്യാര്‍ഥിനിയെ ഗോവിന്ദപുരത്തെ താമസസ്ഥലത്തേക്കെത്തിച്ച് ലഹരിപാനീയം നല്‍കി മയക്കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


പുലര്‍ച്ചെ രണ്ടിന് മയക്കം വിട്ടുണര്‍ന്നപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരമറിയുന്നത്. അതേസമയം, സുഹൃത്തുക്കളായ ഇരുവരും മദ്യലഹരിയില്‍ ബോധംകെട്ട് ഉറങ്ങുകയായിരുന്നു. അപ്പോള്‍തന്നെ മുറിയില്‍നിന്ന് പുറത്തേക്കിറങ്ങിയ വിദ്യാര്‍ഥിനി സഹപാഠിയായ നഴ്സിങ് വിദ്യാര്‍ഥിയെ ഫോണില്‍ വിളിച്ചുവരുത്തുകയും ഈ സഹപാഠി പെണ്‍കുട്ടിയെ താമസസ്ഥലത്ത് എത്തിക്കുകയുമായിരുന്നു.


ഗോവിന്ദപുരം ബൈപ്പാസിലാണ് പ്രതികളില്‍ ഒരാള്‍ താമസിക്കുന്നത്. ഇവിടെ ഒപ്പംതാമസിച്ചിരുന്ന വിദ്യാര്‍ഥികള്‍ വീട്ടില്‍പ്പോയ സമയത്താണ് പ്രതികള്‍ പെണ്‍കുട്ടിയെ ഇവിടെയെത്തിച്ചത്. 



രണ്ടാംപ്രതി എറണാകുളത്താണ് താമസം. ഇയാളെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി സംഭവം എറണാകുളത്തുള്ള ബന്ധുക്കളെ അറിയിക്കുകയും തുടര്‍ന്ന് പരാതി നല്‍കുകയുമായിരുന്നു.

Reactions