Hot Posts

6/recent/ticker-posts

ദുൽഖർ സൽമാന് ദാദാ സാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം



ദാദ സാഹിബ് ഫാല്‍ക്കേ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച വില്ലനുള്ള പുരസ്‌കാരം നേടി ദുല്‍ഖര്‍ സല്‍മാന്‍. ആര്‍ ബാല്‍കി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ചുപ്പിലെ പ്രകടനത്തിനാണ് ദുല്‍ഖറിന് പുരസ്‌കാരം. 


ഗംഗുഭായ് കത്യാവാടി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ട് മികച്ച നടിയായി. ബേഡിയ എന്ന ചിത്രത്തിലൂടെ വരുണ്‍ ധവാന്‍ മികച്ച നടനായി.




ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ചിത്രം ഏറ്റുവാങ്ങിയിരുന്നു.


പൂകൃഷി ഉപജീവനമാക്കിയ ഡാനി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ കണ്ണില്‍ പ്രതിച്ഛായാ ഭാരമില്ലാത്ത ഒരാളായിരിക്കണം ഡാനിയെ അവതരിപ്പിക്കേണ്ടതെന്നാണ് താന്‍ തീരുമാനിച്ചിരുന്നതെന്ന് ആര്‍ ബല്‍കി നേരത്തെ പറഞ്ഞിരുന്നു. 


ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് കേരളത്തില്‍ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ ഫൈവ് ഓ ടി ടി പ്ലാറ്റ് ഫോമിലും ഗംഭീര പ്രേക്ഷക പിന്തുണയോടെ ചിത്രത്തിന്റെ സ്ട്രീമിങ് കുതിക്കുകയാണ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.





Reactions