പാലാ നഗരസഭ കൗൺസിലർ ജോസ് എടേട്ടിന്റെ കാർ അപകടത്തിൽപ്പെട്ടു.
മാണി സി കാപ്പനെ കണ്ടശേഷം തിരിച്ച് വരവെയാണ് അപകടം.പരിക്കേറ്റ അദ്ദേഹത്തെ പാലാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
കാർ തല കീഴായി മറിഞ്ഞു. കാറിന്റെ മുൻവശം തകർന്നു.
ജോസ് എടേട്ടിന് തലക്ക് പരിക്ക് ഏറ്റിട്ടുണ്ട്.എം എൽ എ യുടെ വീടിനു സമീപത്തുള്ള ഇറക്കത്തിലാണ് അപകടം.റോഡിനു സമീപത്തെ തിട്ടയിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പാലാ തൊടുപുഴ റോഡിലാണ് അപകടം സംഭവിച്ചത്. ഷുഗർ ലെവലിലെ ഏറ്റക്കുറച്ചിലുകളെത്തുടർന്ന് അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.










