Hot Posts

6/recent/ticker-posts

പ്രണയാഭ്യർഥന നിരസിച്ചു; പെൺസുഹൃത്തിന്റെ വീട്ടിൽ പെട്രോളും ലൈറ്ററുമായെത്തിയ യുവാവ് പിടിയിൽ

പ്രതീകാത്മക ചിത്രം


ഇന്‍സ്റ്റാഗ്രാം വഴി വര്‍ഷങ്ങള്‍ക്കുമുമ്പ് പരിചയപ്പെട്ട പെണ്‍സുഹൃത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് അവരുടെ വീട്ടില്‍ പെട്രോളും ലൈറ്ററുമായെത്തി ഭീഷണിമുഴക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.



താമരശ്ശേരിയില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുറ്റ്യാടി പാലേരി മരുതോളി മീത്തല്‍ അരുണ്‍ജിത്ത് (24) ആണ് ഒരുലിറ്ററോളം പെട്രോളും ലൈറ്ററും സഹിതം പിടിയിലായത്.



താമരശ്ശേരി പോലീസ് അറസ്റ്റുചെയ്ത പ്രതിയെ പിന്നീട് താമരശ്ശേരി ജെ.എഫ്.സി.എം. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 


മുമ്പും പെണ്‍കുട്ടിയുടെ വീട്ടില്‍ വിവാഹാഭ്യര്‍ഥനയുമായെത്തിയ അരുണ്‍ജിത്തിനെ പെണ്‍കുട്ടിയുടെ പിതാവ് താക്കീത് നല്‍കി മടക്കിയയച്ചിരുന്നു.



ഞായറാഴ്ച യുവാവ് വീട്ടിലേക്കു വരുന്നതുകണ്ട പെണ്‍കുട്ടിയുടെ മാതാവ് വാതിലടച്ചു. അതോടെ വീടിനകത്തേക്ക് പ്രവേശിക്കാനാവാതിരുന്ന അരുണ്‍ജിത്ത് കൈയില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് അപായപ്പെടുത്തുമെന്ന തരത്തില്‍ ഭീഷണിമുഴക്കിയെന്നാണ് പരാതി. 


ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ ബലമായി പിടികൂടി തടഞ്ഞുവെക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.



Reactions