പാലാ മരിയൻ മെഡിക്കൽ സെൻ്ററിൻ്റെ സുവർണ്ണ ജൂബിലി ആഘോഷസമാപനം ഇന്ന് (11/02/2023) നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് മരിയൻ മെഡിക്കൽ സെൻ്ററിൽ സംഘടിപ്പിക്കുന്ന സുവർണ്ണ ജൂബിലി സമാപനാഘോഷം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ ന്യൂറോപതി പ്രോജക്ട് ഉദ്ഘാടനം ചെയ്യും. ഡോ ജോസ് ചാക്കോ പെരിയപ്പുറം മുഖ്യാതിഥിയായി പങ്കെടുക്കും.
ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, അസിസ്റ്റൻ്റ് മദർ ജനറാൾ ഡോ സിസ്റ്റർ റോസ് അനിത, റവ ഡോ ജോർജ് ഞാറക്കുന്നേൽ, ഡോ മാത്യു തോമസ്, പ്രൊഫ സണ്ണി വി സക്കറിയ, സി ഡോ ഗ്രെയ്സ് മുണ്ടപ്ലാക്കൽ, സി ഷെർളി ജോസ് എന്നിവർ പ്രസംഗിക്കും.
2 ന് തുടക്കം കുറിച്ച ജൂബിലി സമാപനാഘോഷത്തോടനുബന്ധിച്ച് രക്തദാനം, നഴ്സിംഗ് പൂർവ്വ വിദ്യാർത്ഥി സംഗമം തുടങ്ങിയവയും നടത്തി.









