കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ എകെസിസി, പിതൃവേദി,കുടുംബ കൂട്ടായ്മ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇടവകയിലെ മികച്ച അടുക്കള തോട്ടത്തിനുള്ള ഹരിത മിത്രം അവാർഡ് വിതരണം ചെയ്തു.
ലാലി ബേബി തേനംമാക്കൽ, ഷൈജി തോമസ് കോഴിക്കോട്ട്, സിസി ജെയിംസ് തയ്യിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ലിസി ജോസഫ് മഠത്തിപ്പറമ്പിൽ, മരിയ ജോസ് തയ്യിൽ, സന്ധ്യ ജോസ് തേനംമാക്കൽ, ലിസി ഷാജി കോഴിക്കോട്ട് തുടങ്ങിയവർ പ്രോത്സാഹന സമ്മാനം നേടി.
വിജയികൾക്ക് മോൺ റവ ജോസഫ് കണിയോടിക്കൽ സമ്മാനം വിതരണം ചെയ്തു. വികാരി ഫാ. സ്കറിയ വേകത്താനം, ഡേവീസ് കല്ലറക്കൽ, അഭിലാഷ് കോഴിക്കോട്ട്, ബിൻസി ജോസ് ഞള്ളായിൽ, ജോഷി കുമ്മേനിയിൽ, തോമാച്ചൻ കുമ്പളാങ്കൽ, ജോസ് കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.










