കൊച്ചി: ആനക്കൊമ്പ് കേസിൽ ഹൈക്കോടതിയിൽ മോഹൻലാലിന് തിരിച്ചടി. ആന കൊമ്പ് കേസ് പിൻവലിക്കാനുളള സർക്കാരിന്‍റെ ഹർജി തള്ളിയതിനെതിരെയുള്ള മോഹൻലാലിന്‍റെ ഹർജി ഹൈക്കോടതി തള്ളി.
പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരെയാണ് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചത്.
പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചില്ലന്നായിരുന്നു മോഹൻലാലിന്‍റെ വാദം.
തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും മോഹൻലാൽ വാദിച്ചു.








