Hot Posts

6/recent/ticker-posts

രാമപുരം സർക്കാർ ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണം: ബി.ജെ.പി


രാമപുരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയുടെ പുതിയ കെട്ടിടം പല്ലിയുടേയും ചിലന്തിയുടേയും മറ്റ് ഇഴജന്തുക്കളുടേയും ആവാസ കേന്ദ്രമായി മാറിയിരിക്കുന്നു. 

പുതിയ ബഹുനില കെട്ടിടം പണിതീർന്ന് ഉദ്ഘാടന മഹാമഹം നടത്തി പൊതുജനത്തെ വിഡ്ഡികളാക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരും വിവിധ വകുപ്പുകളും സ്വീകരിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അഭിപ്രായപ്പെട്ടു.




ബി.ജെ.പി രാമപുരം പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയാരുന്നു അദ്ദേഹം. ധർണ്ണയ്ക് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ദീപു സി.ജി സ്വാഗതം ആശംസിച്ചു. 


മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, അഡ്വ.ജി അനീഷ്, മുരളീധരൻ നീലൂർ, ജയൻ കരുണാകരൻ, മനോജ് ബി തടത്തിൽ, കവിതാ മനോജ്, രജി ജയൻ, സുശീല, ശുഭ സുന്ദർരാജ്, സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.





Reactions