Hot Posts

6/recent/ticker-posts

കെ.എസ്.എസ്.ടി.എഫ് ജില്ലാ സമ്മേളനത്തിന് പാലായിൽ തുടക്കം


പാലാ: കേരളാ സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡൻ്റ് ജോബി കുളത്തറ പതാക ഉയർത്തി. സംസ്ഥാന പ്രസിഡൻറ് ടോബിൻ കെ.അലക്സ്, കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ.തോമസ്, സംസ്ഥാന കോർഡിനേറ്റർ പി.രാധാകഷ്ണ കുറുപ്പ്, ജില്ലാ സെക്രട്ടറി ജിജി കെ ജോസ് എന്നിവർ സംബന്ധിച്ചു. 




സംസ്ഥാന സെകട്ടറി ജോഷി ഇലഞ്ഞിയിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യാപക അവാർഡ്‌ ജേതാവ് മൈക്കിൾ സിറിയക് ഉദ്ഘാടനം ചെയ്തു. പതിമൂന്ന് സബ് ജില്ലകളിൽ നിന്നായി പ്രതിനിധികൾ പങ്കെടുത്ത യോഗത്തിന് രഞ്ജിത്ത് പുളിക്കൽ സ്വാഗതവും സോബി തൊടുക നന്ദിയും പറഞ്ഞു. 


ഇന്ന് (വെള്ളിയാഴ്ച) നടന്ന പൊതുസമ്മേളനം രാവിലെ 10 മണിക്ക് ജോസ് കെ.മാണി എംപി  ഉദ്ഘാടനം ചെയ്ത്. തോമസ് ചാഴികാടൻ എംപി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് ജോബി വർഗീസ് കുളത്തറ അധ്യക്ഷത വഹിച്ചു. 12.30ന് സംസ്ഥാന സെക്രട്ടറി സാജൻ അലക്സിൻ്റെ അധ്യക്ഷതയിൽ നടന്ന ജില്ലാ കൗൺസിൽ യോഗം സംസ്ഥാന വനിതാ സെൽ കൺവീനർ മിനി എം.മാത്യു ഉദ്ഘാടനം ചെയ്‌തു.





Reactions