Hot Posts

6/recent/ticker-posts

സീനിയർ സിറ്റിസൺസ് സ്‌കീം പരിധി ഉയർത്തൽ: സർക്കാർ ലക്ഷ്യമിടുന്നത് 75,000 കോടി

പ്രതീകാത്മക ചിത്രം

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപ പദ്ധതിയായ സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിലെ നിക്ഷേപ പരിധി ഇരട്ടിയാക്കിയതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 75,000 കോടി. ബജറ്റില്‍ 15 ലക്ഷം രൂപയില്‍നിന്ന് 30 ലക്ഷം രൂപയായാണ് നിക്ഷേപ പരിധി ഉയര്‍ത്തിയത്.


2023-24 സാമ്പത്തിക വര്‍ഷത്തില്‍ 11.8 ലക്ഷം കോടി രൂപ കടമെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അതില്‍ ഒരു ഭാഗം സമാഹരിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.



സീനിയര്‍ സിറ്റിസണ്‍ സ്‌കീമില്‍ നിലവില്‍ 50 ലക്ഷം അക്കൗണ്ടുകളാണുള്ളത്. ഇതില്‍ അഞ്ചു ലക്ഷം അക്കൗണ്ടുകളിലും 15 ലക്ഷം രൂപവീതം നിക്ഷേപമുണ്ട്. 10 ശതമാനം പേരെങ്കിലും 30 ലക്ഷത്തിലേയ്ക്ക് നിക്ഷേപം ഉയര്‍ത്തിയാല്‍ 75,000 കോടിയെങ്കിലും ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.


അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 2.6 ലക്ഷം കോടി രൂപയുടെ റെക്കോഡ് മൂലധന ചെലവാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 2.4 ലക്ഷം കോടി രൂപയും സര്‍ക്കാരിന്റെ വിഹതമാകും. നാഷണല്‍ ഹൈവേ അതോറിറ്റിക്കു മാത്രമായി 1.62 ലക്ഷം കോടി രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. റെയില്‍വെയ്ക്കും ഉയര്‍ന്ന വിഹിതം മാറ്റിവെച്ചിട്ടുണ്ട്.


മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടിയുള്ള പദ്ധതികളില്‍ നിവലില്‍ ഏറ്റവും ആകര്‍ഷകമാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സീകീം. നിലവില്‍ എട്ട് ശതമാനമാണ് പലിശ. മൂന്നു മാസംകൂടുമ്പോള്‍ കേന്ദ്ര സര്‍ക്കാരണ് പലിശ നിരക്ക് പരിഷ്‌കരിക്കുക. അഞ്ചുവര്‍ഷമാണ് നിക്ഷേപ കാലാവധി. മൂന്നുമാസംകൂടുമ്പോള്‍ പലിശ പിന്‍വലിക്കാന്‍ കഴിയും.




Reactions