തിരുവനന്തപുരം: തൃശ്ശൂര്‍ സ്റ്റേഷനു സമീപത്തെ ജോലികള്‍ കാരണം ചില തീവണ്ടി സര്‍വീസുകള്‍ പൂര്‍ണമായും ചിലതു ഭാഗികമായും റദ്ദാക്കി.
26-ന് പുറപ്പെടേണ്ട തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്, എറണാകുളം-ഷൊര്‍ണൂര്‍ മെമു, എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവയും 27-നുള്ള കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസുമാണ് പൂര്‍ണമായി റദ്ദാക്കിയത്.
26-നുള്ള കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസും 25-ലെ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം മെയിലും തൃശ്ശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. 26-നുള്ള തിരുവനന്തപുരം-ചെന്നൈ മെയില്‍ തൃശ്ശൂരില്‍നിന്നു പുറപ്പെടും.









