ഈരാറ്റുപേട്ട: കേരള വനിതാ കോൺഗ്രസ് എം പൂഞ്ഞാർ നിയോജകമണ്ഡലം നേതൃ സംഗമം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. വനിതാ കോൺഗ്രസ് എം പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് ജോളി ഡൊമിനിക്ക് അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി, വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫ്, ജില്ലാ പ്രസിഡന്റ് ഷീലാ തോമസ്, സാജൻ കുന്നത്ത്, ജാൻസ് വയലിക്കുന്നേൽ, ബൈജു ജോൺ പുതിയിടത്തുചാലിൽ, സോജൻ ആലക്കുളം, സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ, റാണി ജോസ്, ലിസി ബേബി, പ്രഫ. ആൻസി വടക്കേചിറയാത്ത്, മിനി സാവിയോ, അമ്മിണി തോമസ്, മോളി ദേവസ്യാ, മാത്തുക്കുട്ടി കുഴിഞ്ഞാലിൽ, ജയിംസ് വലിയവീട്ടിൽ, റെജി ഷാജി, ലിസി ബേബി, ലീനാ ജയിംസ്, ജിജി തമ്പി, ജോ ആലയ്ക്കാപ്പള്ളി എന്നിവർ പ്രസംഗിച്ചു.









