അങ്കമാലി: ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥം ബൈബിൾ കത്തിച്ചതിനെതിരെ മാർ തോമ നസ്രാണി സംഘം ( എം.ടി.എൻ. എസ്.) മേഖല സമിതിയുടെ ആഭിമുഖ്യത്തിൽ സാമുദായിക ഐക്യ പ്രഖ്യാപന ഭാഗമായി വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ സഹകരണത്തോടെ അങ്കമാലി ടൗൺ കപ്പേള ജംഗ്ഷനിൽ സ്നേഹ സമ്മേളനം നടത്തി.
എം.ടി എൻ എസ് അതിരൂപത കൺവീനർ സേവ്യർ മാടവന ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു.
ജോമോൻ ആരക്കുഴ , മാത്യു ഇല്ലിക്കൽ , കെ.ആർ.സണ്ണി, എ.ഡി പോളി,വർഗീസ് കോയിക്കര, ഷൈബി പാപ്പച്ചൻ , ജോസ് മണവാളൻ, ബിജു നെറ്റിക്കാടൻ . ബിജു ചിറയത്ത്, എം.ടി. ജോസ് . ഡേവീസ് ചൂരമന, ടിജോ പൈനാടത്ത് , രമിപൗലോസ് . പി.പി. ജോർജ് , ബേബി ചിറ്റിലപ്പിള്ളി, ബിന്ദു റോബിൾ , മഞ്ജു ജോർജ് , ബിനോയ് ആലിൻചുവട്ടിൽ എന്നിവർ പ്രസംഗിച്ചു.









