Hot Posts

6/recent/ticker-posts

ഓഡിയോ സന്ദേശങ്ങള്‍ ടെക്‌സ്റ്റ് ആക്കി മാറ്റാം; പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

പ്രതീകാത്മക ചിത്രം

ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മുഴുകിയിരിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്.


ഓഡിയോ സന്ദേശങ്ങള്‍ ടെക്‌സ്റ്റ് ആക്കി മാറ്റാന്‍ കഴിയുന്ന ട്രാൻസ്ക്രിപ്ഷൻ
ഫീച്ചര്‍ ഇക്കൂട്ടത്തില്‍ പുതിയ ഒന്നാണ്.



ഐഫോണില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്‌ആപ്പ്. ഓഡിയോ സന്ദേശത്തില്‍ എന്താണ് പറയുന്നത് എന്ന് തിരിച്ചറിഞ്ഞ് ടെക്സ്റ്റ് ആക്കി മാറ്റാന്‍ കഴിയുന്നവിധമാണ് സംവിധാനം. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഇത് എന്ന് ലഭ്യമാക്കും എന്നതിനെ കുറിച്ച്‌ വ്യക്തതയില്ല.


വാട്‌സ്‌ആപ്പിന്റെ എതിരാളിയായ ടെലിഗ്രാമില്‍ നിലവില്‍ തന്നെ ഈ സേവനം ലഭ്യമാണ്. വീഡിയോ, ഓഡിയോ സന്ദേശങ്ങള്‍ ടെക്‌സ്റ്റ് ആക്കി മാറ്റാന്‍ കഴിയുന്നതാണ് ടെലിഗ്രാമിന്റെ ഫീച്ചര്‍. എന്നാല്‍ ടെലിഗ്രാം പ്രീമിയം വരിക്കാര്‍ക്ക് മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ. എന്നാല്‍ വാട്‌സ്‌ആപ്പില്‍ എല്ലാവര്‍ക്കും സൗജന്യമായി ഈ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും.


വാട്‌സ്‌ആപ്പിന്റെ പുതിയ ഫീച്ചറിന് ചില പരിമിതികള്‍ ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ഓഡിയോ മെസേജിലെ വാക്കുകള്‍ തിരിച്ചറിയാന്‍ കഴിയാതെ വരികയോ, ട്രാന്‍സ്‌ക്രിപ്ഷനായി സെറ്റ് ചെയ്തിരിക്കുന്ന ഭാഷകള്‍ക്ക് പുറമേ മറ്റു ഏതെങ്കിലും ഭാഷയിലാണ് ഓഡിയോ സന്ദേശമെങ്കിലോ, ഈ സേവനം പ്രയോജനപ്പെടണമെന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഡിവൈസില്‍ തന്നെയാണ് എല്ലാ ട്രാന്‍സ്‌ക്രിപ്ഷനും നടക്കുന്നത് എന്നതിനാല്‍ സ്വകാര്യത സംരക്ഷിക്കാന്‍ കഴിയുന്നത് ഒരു നേട്ടമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.





Reactions