കൊല്ലപ്പള്ളി ടൗണിൽ തെരുവുനായ ശല്യം രൂക്ഷമായി. സ്കൂൾ കുട്ടികൾക്കും കാൽനട യാത്രക്കാർക്കും, ബൈക്ക് യാത്രക്കാർക്കുമെല്ലാം പട്ടികൾ കൂട്ടമായി പുറകെ ചെല്ലുന്നത് മൂലം ഭയം കൂടാതെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.
കാൽനട യാത്രികർ ഭയന്നോടുന്നത് കൊല്ലപ്പള്ളിയിലെ സ്ഥിരം കാഴ്ചയാണ്.
ബൈക്ക് യാത്രക്കാരുടെ പുറകെ പട്ടികൾ കൂട്ടമായി കുരച്ച് ചാടുന്നതും പതിവാണ്.
യാത്രികർ ഭയന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടങ്ങളും ഉണ്ടാകുന്നുണ്ട്. ചെറിയ പരിക്കുകൾ ആയതിനാൽ പലരും രഹസ്യമായി ചികിത്സിക്കുകയാണ് പതിവ്.









