കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ജോസഫ് നാമധാരികളെ ആദരിച്ചു. ഫാ. സ്കറിയ വേകത്താനം ആഘോഷമായ പാട്ടു കുർബാന അർപ്പിച്ച് സന്ദേശം നൽകി. ജോസഫ് നാമധാരികളെ വികാരി ഫാ.സ്കറിയ വേകത്താനം ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.
സൺഡേ സ്കൂളിലെ മിഷൻ ലീഗ് സംഘടനയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് അനുസ്മരണ സമ്മേളനം നടത്തി. റോഹൻ മാത്യുസ് തോട്ടാക്കുന്നേൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
"വിശുദ്ധ യൗസേപ്പിതാവ് തിരുകുടുംബത്തിന്റെ തലവൻ" എന്ന വിഷയത്തെക്കുറിച്ച് സിംന സിജു കോഴിക്കോട്ട് പ്രസംഗിച്ചു. ജെസ്‌ന കല്ലാച്ചേരിൽ മുഖ്യപ്രഭാഷണം നടത്തി. സൺഡേ സ്കൂളിലെ ജോസഫ് നാമധാരികളെ ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
അജോ ബാബു വാദ്യാനത്തിൽ തയ്യാറാക്കിയ വിശുദ്ധ യൗസേപ്പിതാവിന്റെ ഛായാചിത്രം ഫാ. സ്കറിയ വേകത്താനം പ്രകാശനം ചെയ്തു. തുടർന്ന് സൺഡേ സ്കൂളിലെ ബ്ലൂ ഹൗസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.







