Hot Posts

6/recent/ticker-posts

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; പൂഞ്ഞാർ സ്വദേശിയും പിടിയിൽ



വാഹനത്തിൽ കടത്തുകയായിരുന്ന അരക്കോടി രൂപ വിലവരുന്ന 62 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശിയടക്കം രണ്ട് പേർ മലപ്പുറത്ത് പിടിയിൽ.



കോട്ടയം പൂഞ്ഞാർ  സ്വദേശി നടക്കൽ വീട്ടിൽ ജോസി സെബാസ്റ്റ്യൻ,ഇടുക്കി തൊടുപുഴ പള്ളിക്കര വീട്ടിൽ പ്രകാശ് ജോസ് എന്നിവരാണ് പിടിയിലായത്.


ആന്ധ്രപ്രദേശിൽ നിന്നും  മലപ്പുറത്തേക്ക് വൻതോതിൽ കഞ്ചാവ് എത്തുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.


പ്രതികളിൽ നിന്ന്   62 കിലോ കഞ്ചാവ് പിടിച്ചെടുത്തു.കടത്താൻ ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.അന്തർ സംസ്ഥാന ലഹരി മരുന്ന് കടത്തിലെ കണ്ണികളാണ് പിടിയിലായത്.












Reactions