പാലാ ജനറൽ ആശുപത്രിയിൽ ഇന്നലെ (തിങ്കളാഴ്ച )
എസ് എഫ് ഐ ,എ ബി വി പി സംഘർഷമുണ്ടായി.സംഘർഷത്തിൽ ഡോക്ടറടക്കം രണ്ടു പേർക്ക് പരിക്ക് പറ്റി.
പാലാ പോളിടെക്നിക്കിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ആക്രമണം നടന്നത്. ആക്രമണത്തിൽ അത്യാഹിത വിഭാഗം ഡോക്ടർ എഡ്‌വിൻ, എ ബി വി പി പ്രവർത്തകനായ മൃദുൽ എന്നിവർക്ക് പരിക്കേറ്റു.
പാലാ പോളിടെക്നിക്കിൽ ഇന്റർപോളി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച രാത്രി കൊടി തോരണങ്ങൾ കെട്ടുന്നതുമായുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയും ഇതിൽ പരിക്കേറ്റ എ ബി വി പി പ്രവർത്തകനായ വിഷ്ണുവിനെ സംഘടിച്ചെത്തിയ എസ എഫ് ഐ ക്കാർ ആശുപത്രിയിൽ കയറി വീണ്ടും ആക്രമിക്കുവാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച ഡോക്ടർ എഡ്‌വിനെയും ഇവർ ആക്രമിക്കുകയായിരുന്നു.







