Hot Posts

6/recent/ticker-posts

കുടിവെള്ള ക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു




കല്ലറ: ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷനും  കല്ലറ പഞ്ചായത്തും സംയുക്തയായി കുടിവെള്ളക്ഷാമം നേരിടുന്ന 200  കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു. കുടിവെള്ളക്ഷാമം നേരിടുന്ന കല്ലറ  പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത്‌ അഞ്ച് ലക്ഷം  രൂപ വിഹിതം നൽകിയാണ് പദ്ധതി നടപ്പിലാക്കിയത്. അർഹരായ കുടുംബങ്ങളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണ്ടെത്തുകയായിരുന്നു. 



കല്ലറ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി    ടാങ്കുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ അധ്യക്ഷനായി. 


വൈസ് പ്രസിഡന്റ് ഷൈനി ബൈജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ ശശികുമാർ, പഞ്ചായത്ത് അംഗം അമ്പിളി ബിനീഷ് എന്നിവർ സംസാരിച്ചു.






Reactions