Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയിൽ എസ്എഫ്ഐ -ഡിവൈഎഫ്ഐ ക്രിമിനലുകളുടെ ഗുണ്ടാ വിളയാട്ടമെന്ന് എബിവിപി



പാലാ ജനറൽ ആശുപത്രിയിൽ നടന്നത് എസ്എഫ്ഐ -ഡിവൈഎഫ്ഐക്രിമിനലുകളുടെ ആക്രമണമെന്ന്  എബിവിപി. പാലാ പോളിടെക്നിക്കിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ്  ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ആക്രമണം നടന്നത്.



ആക്രമണത്തിൽ അത്യാഹിത വിഭാഗം ഡോക്ടർ എഡ്‌വിൻ, എബിവിപി  പ്രവർത്തകനായ മൃദുൽ എന്നിവർക്ക് പരിക്കേറ്റു.



പാലാ പോളിടെക്നിക്കിൽ ഇന്റർപോളി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച രാത്രി കൊടി തോരണങ്ങൾ കെട്ടുന്നതുമായുള്ള തർക്കം സംഘർഷത്തിൽ  കലാശിക്കുകയും  ഇതിൽ പരിക്കേറ്റ എബിവിപി പ്രവർത്തകനായ വിഷ്ണുവിനെ സംഘടിച്ചെത്തിയ എസ്എഫ്ഐ - ഡിവൈഎഫ്ഐ ഗുണ്ടകൾ ആശുപത്രിയിൽ കയറി വീണ്ടും ആക്രമിക്കുവാൻ ശ്രമിച്ചതായും എബിവിപി പ്രവർത്തകർ പറഞ്ഞു. സംഘർഷം തടയാൻ ശ്രമിക്കവേയാണ് ഡോക്ടർക്ക് പരിക്കേറ്റത്. 






Reactions